ക്രിസ്തുശിഷ്യനായ വിശുദ്ധ തോമാശ്ലീഹായാല്‍ എ.ഡി. 52 ല്‍ സ്ഥാപിതമായ സെന്റ്‌ തോമസ്‌ കോട്ടക്കാവ്‌ ഫൊറോന പള്ളി, ഭാരതത്തിലെതന്നെ ആദ്യത്തെ ക്രൈസ്തവദേവാലയമാണ്‌. 1308-ല്‍ പുനര്‍നിര്‍മ്മിതമായ ഈ ദേവാലയം 700 വര്‍ഷം പിന്നിടുകയാണ്‌. അത്ഭുതദായകനായ തോമാശ്ലീഹായുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുവാനും രോഗമുക്തിപാപിക്കുവാനുമായി
സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി നാനാജാതിമതസ്ഥരായ വളരേയധികം പേര്‍ ഇവിടെ എത്തിച്ചേരുന്നു.






6 comments :

  1. As per the new studies Paravoor (where the church is) was very near to the Sea Port and St Thomas’s first step was in this Port. A some part of this Old port is founded from the place called PATTANAM (PATTANAM means CITY – This name indicated this was an old Indian city)

    ReplyDelete
  2. THIS IS SUPER BLENDER.
    ST.THOMAS WHO WAS SUPPOSED TO BE A DICIPLE OF LORD JESUS AND BELIEVED TO HAVE SPEND TIME WITH THE LORD CAME TO PARAVUR AFTER 52 YEARS OF LORDS DEMISE(A.D-52)!!!!!
    OH! JESUS! POPE BENADICT 16TH HIMSELF IS UNABLE TO SWALLOW THIS. THE POPE, AN YEAR BACK COULD NOT BUT DECLARE THIS A SHEAR LIE.

    ReplyDelete
  3. Pattanam is a village in the Paravur taluk in the southern Indian state of Kerala. Recent archaeological excavations have unearthed signs of early Roman trade and heavy commerce. It is now speculated that the city might be the lost city of Muziris. This site had been inhabitated from 1000 BC to 10 century AD.
    It is believed that the ancient name of Pattanam was Maliankara, where Thomas the Apostle reportedly first landed in Kerala in 52 AD.[1] It was the headquarters of the Indian Christian Church from the 1st century AD. (Malankara is cognate of this name Maliankara) and hence the name Malankara (Malayalam: മലങ്കര) Church
    Pattanam is a tiny hamlet in Chittattukara Panchayath, few kilometers north-west of North Paravur Town in Ernakulam District of Kerala State of India. Archaeological investigations conducted recently unearthed Roman coins, Amphora and semi-finished beads from the area. Foundation of a brick structure possibly used by artisans as their workshop is also found found there. Pattanam was obviously a very small place to contain one of the important ancient trade centers of India. Pattanam was definitely a part of Muziris Trade Center. Roman coins were also unearthed from another village, Kochal near Valluvally, on southern side of North Paravur. While Chittattukara is on the banks of one of the five branches of Periyar River, Kochal is on the banks of another branch. As per Sangam literature the trade center, Muchiri (Muziris) was on the banks of River Periyar, then known as Chulli.


    From Wikipedia

    ReplyDelete
  4. കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ അബദ്ധവിശ്വാസം, തങ്ങളുടെ പൂര്‍വ്വീകര്‍ തോമാ ശ്ലീഹായാല്‍ മാമോദീസ ചെയ്യപ്പെട്ട ബ്രാഹ്മണരായിരുന്നു എന്നതാണു്. കള്ളി, കാളിയാങ്കല്‍ (കാളികാവു്)‍, പകലോമറ്റം, ശങ്കരമംഗലം എന്നീ നമ്പൂതിരി കുടുംബങ്ങളെ ക്രിസ്തീയരാക്കുകയും നിരണം മുതലായ ഏഴരപ്പള്ളികള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷമാണു് തോമാശ്ലീഹാ മലങ്കര വിട്ടു് തമിഴകത്തേക്കു് പോയതെന്നും തുടര്‍ന്നു് മൈലാപ്പൂരില്‍ വച്ചു് രക്തസാക്ഷിയായതെന്നുമാണു് ഐതിഹ്യം. തോമാശ്ലീഹാ വന്നതും ഏഴരപ്പള്ളികള്‍ സ്ഥാപിച്ചതും ശരിയാണെന്നു് സ്ഥാപിച്ചാല്‍ തന്നെ, അദ്ദേഹം ബ്രാഹ്മണ കുടുംബങ്ങളെ തെരഞ്ഞുപിടിച്ചു് ജ്ഞാനസ്നാനം ചെയ്യിച്ചു എന്നു് പറയുന്നതു് യാതൊരു അടിത്തറയുമില്ലാത്ത അബദ്ധവിശ്വാസമാണു്. കാരണം, തോമാശ്ലീഹാ വന്നുവെന്നു് പറയപ്പെടുന്ന കാലത്തു് കേരളത്തില്‍ നമ്പൂതിരിമാരില്ലായിരുന്നു എന്നതുതന്നെ. ഒരു പക്ഷെ ക്‌നായി തോമയുടെ നേതൃത്വത്തില്‍ അഞ്ഞൂറാം ആണ്ടിനോടടുത്തു് നടന്ന സിറിയന്‍ കുടിയേറ്റ കാലത്തായിരിക്കാം ചിലപ്പോള്‍ ചില ബ്രാഹ്മണരെങ്കിലും ക്രിസ്തുമതത്തില്‍ ചേര്‍ന്നിട്ടുണ്ടാവുക. എന്നാല്‍ അതിനു മുമ്പും തദ്ദേശീയ ക്രിസ്ത്യാനികള്‍ കേരളമെന്നു് ഇന്നു് പറയപ്പെടുന്ന ഭൂഭാഗത്തു് ഉണ്ടായിരുന്നു എന്നു തന്നെയാണു് അനുമാനം. ഈ മുന്നറിവില്‍ നിന്നു കൊണ്ടു വേണം, ക്രിസ്ത്യാനികളില്‍ ചിലരുടെ ജാതിപ്രമത്തതയെ കാണാന്‍.

    സാമ്പത്തികമായും വിദ്യാഭ്യാസപരമായും മറ്റും അല്‍പ്പം മൂത്താല്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പൊതുവേ ചെയ്യുന്ന ഒരു പരിപാടി, തങ്ങളുടെ നടപ്പുകുടുംബപ്പേര്‍ ഉപേക്ഷിക്കുകയും മൂലകുടുബത്തിന്റെ പേര്‍ എന്ന നാട്യത്തില്‍ മുന്‍പറഞ്ഞ നമ്പൂതിരി ഇല്ലങ്ങളുടെ പേരുകള്‍ തങ്ങളുടെ വീട്ടുപേരായി 'പ്രത്യാനയിക്കുക'യുമാണു്. അങ്ങനെ ചിലപ്പോള്‍ പട്ടശ്ശേരില്‍ മാറി കാളിയാങ്കലാവും, കളിയിലില്‍ മാറി പകലോമറ്റമാകും, ശങ്കരത്തില്‍ മാറി ശങ്കരമംഗലമാവും അങ്ങനെയങ്ങനെ പല നിറംമാറ്റങ്ങളും സംഭവിക്കും. അപ്പോള്‍ ഈ ഇല്ലപ്പേരുകള്‍ക്കു് സംസ്കൃതത്തേക്കാള്‍ മലയാളച്ചുവ ഉള്ളകാര്യവും മലയാളഭാഷ ഉരുത്തിരിഞ്ഞുവന്നതു് തോമാശ്ലീഹാ വന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു് ശേഷമാണെന്ന കാര്യവും ആരും ഓര്‍ക്കില്ല. അത്ര വിദഗ്ദ്ധമായിട്ടു് കളവു് പറയാന്‍ ക്രിസ്ത്യാനികള്‍ പഠിച്ചിട്ടില്ല.

    വിരലിലെണ്ണാന്‍ മാത്രം നമ്പൂതിരി കുടുംബങ്ങളാണു് ക്രിസ്തുമതം സ്വീകരിച്ചതായി പറയുന്നതു്. പറങ്കികളും ശീമക്കാരും വന്നു് മതംമാറ്റിയവരുടെ തലമുറകളെ മാറ്റി നിര്‍ത്തിയാലും കാനേഷുമാരി എടുക്കുമ്പോള്‍ കേരളത്തിലെ നമ്പൂതിരിമാരുടെ എണ്ണവും ക്രിസ്ത്യാനികളുടെ എണ്ണവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. തിയറി ശരിയാണെങ്കില്‍ ക്രിസ്ത്യാനികള്‍ കുറവും നമ്പൂതിരിമാര്‍ കൂടുതലുമായിരിക്കണമല്ലോ.

    ഇനി നമ്പൂതിരിബീജമില്ലാതെയും ആഡ്യത്വം അവകാശപ്പെടാന്‍ ക്രിസ്ത്യാനികള്‍ക്കു് മറ്റു് മാര്‍ഗ്ഗങ്ങളുമുണ്ടു്. ഭാര്യയെ രാജാവിനു് കൂട്ടിക്കൊടുത്തു് സേവപറ്റി രാജാധികാരത്തിന്റെ മധുരം നുണഞ്ഞു് സേനാനായകന്മാരും മന്ത്രിമാരും ദിവാന്മാരുമൊക്കെയായ പല പ്രമാണികളെ കുറിച്ചും ചരിത്രം കളിയാക്കി ചിരിക്കുന്നുണ്ടു്. എന്നാല്‍ അക്കൂട്ടത്തില്‍ ക്രിസ്ത്യാനികളില്ലായിരുന്നു. അവര്‍ കച്ചവടം നടത്തിയും കാഴ്ചകള്‍ നല്‍കിയും ചില ഉഡായിപ്പുകള്‍ കാട്ടിയുമാണു് രാജസേവ ചെയ്തതു്. പകരം ക്രിസ്ത്യാനികള്‍ക്കു് കരമൊഴിവായി ഭൂമിയും പണിക്കര്‍, തരകന്‍, വൈദ്യര്‍, മുതലാളി തുടങ്ങിയ സ്ഥാനപ്പേരുകളും ലഭിച്ചു. ആ പേരുകള്‍ തലമുറതലമുറ കൈമാറി ഇപ്പോഴും പേറി നടക്കുകയാണു് ചില നാണംകെട്ടവര്‍.

    ReplyDelete
  5. http://en.wikipedia.org/wiki/Muziris

    ReplyDelete